മേയറുമായി തര്‍ക്കിച്ച യദുവിനെതിരെ ക്രിമിനല്‍ കേസുകളില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് മറുപടി നല്‍കി പൊലീസ്

തിരുവനന്തപുരം: മേയറുമായി തർക്കിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്. യദുവിനെതിരെ ഒരു ക്രിമിനല്‍ കേസും നിലവില്ല. അതുകൊണ്ട് തന്ന അറസ്റ്റിന്റെ കാര്യമില്ലെന്നും പൊലീസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു. മേയറുമായും എംഎല്‍എയുമായും തര്‍ക്കിച്ചതിന്റെ പേരില്‍ മലയിന്‍കീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് യദു മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്.

യദുവിനെതിരായ കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മേയര്‍ ഇന്നലെ തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു. അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയിലാണ് രഹസ്യ മൊഴി നല്‍കിയത്. വൃക്തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പരാതിക്കാരിയുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ നീക്കം. അതേസമയം യദു നല്‍കിയ പരാതിയില്‍ പ്രതിയാക്കപ്പെട്ട മേയര്‍ക്കും എംഎല്‍എക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാര്‍ഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.

അപകടകരമായി വാഹനം ഓടിക്കകുയും അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പാളയത്ത് കാര്‍ കുറുകേ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. ഡ്രൈവറും രൂക്ഷമായി പ്രതികരിച്ചതോടെ തര്‍ക്കമാവുകയും ചെയ്തു. മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് യദു കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ ഉത്തരവ് വാങ്ങുകയുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top