‘കമലയെ ആരും കൊല്ലാന്‍ ശ്രമിക്കുന്നില്ല’; പോസ്റ്റ്‌ മുക്കി ഇലോണ്‍ മസ്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ നടത്തിയ പ്രതികരണത്തിൽ ഇലോണ്‍ മസ്‌കനെതിരെ വ്യാപക വിമർശനം. ചിലർ ഡൊണാൾഡ് ട്രംപിനെ കൊല്ലാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എക്‌സിലെ ഒരു ഉപയോക്താവ് മസ്‌കിനോട് ചോദിച്ചു. ബൈഡനേയും കമലയേയും കൊല്ലാന്‍ ആരും ശ്രമിക്കുന്നില്ല എന്നായിരുന്നു എക്സ് ഉടമ നൽകിയ മറുപടി.


മസ്കിൻ്റെ പ്രതികരണത്തിനെതിരെ വിമർശനം ശക്തമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്തു. തടിയൂരുകയായിരുന്നു. നേരത്തേ തൻ്റെ അനുകൂലിയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിനെതിരായ വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെസ് പ്രസിഡന്റ് കമലാ ഹാരിസും പ്രതികരിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് കമല എക്‌സില്‍ കുറിച്ചു. കൂടാതെ അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും പോസ്റ്റില്‍ കൂട്ടിച്ചേർത്തു.


ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ​ഗോൾഫ് ക്ലബിന് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വധശ്രമമുണ്ടായത് ഉണ്ടായത്. ക്ലബിൽ ഡൊണാൾഡ് ട്രംപ് ​ഗോൾഫ് കളിക്കുന്നതിനിടെ ഒന്നിലേറെ തവണ വെടിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. റയാൻ വെസ്‌ലി റൗത്ത് എന്നയാളാണ് മുൻ പ്രസിഡൻ്റിന് നേരെ വെടിയുതിർത്തത്. ഇയാളെ പിടികൂടിയിട്ടുണ്ട്.

യുക്രെയ്ൻ അനുകൂലിയാണ് ഇയാളെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും തയ്യാറാണെന്ന് ഇയാൾ എക്സിൽ ഒരു പോസ്റ്റു പങ്കുവച്ചിട്ടുണ്ട്. രണ്ടു മാസങ്ങൾക്ക് മുമ്പ് പെൻസിൽവാനിയയിലെ ബോൾഡറിൽ നടന്ന ഒരു റാലിക്കിടയിലും ട്രംപിനുനേരെ വധശ്രമം ഉണ്ടായിരുന്നു . ജൂലൈയിൽ ട്രംപിന് നേരെ നടന്ന വധശ്രമമവുമായി ബന്ധപ്പെട്ടും റൗത്ത് പോസ്റ്റിട്ടിരുന്നു . പോലീസിനെ അക്രമിച്ചതടക്കം മുൻപ് പല കേസുകളിലും ഇയാളുടെ പേരിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top