‘ഡ്രൈവിംഗ് ടെസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഉത്തരവ് നൽകിയിട്ടില്ല’; ചർച്ചയിലെ വിവരങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഔദ്യോഗികമായി നടന്ന യോഗത്തിൽ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. അന്തിമ തീരുമാനം എടുക്കുകയോ ഉത്തരവ് ഇറക്കുകയോ ചെയ്തിട്ടില്ല. ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

ഇന്ന് രാവിലെ ടെസ്റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയർന്നത്. ടെസ്റ്റിന് എത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ പലയിടത്തും വാക്കേറ്റം ഉണ്ടായി. ഉത്തരവ് ഇറങ്ങും മുൻപ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി മനപ്പൂര്‍വം പ്രശ്നമുണ്ടാക്കിയത് ചില ഉദ്യോഗസ്ഥരുടെ നീക്കമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പ്രവൃത്തിയാണിതെന്നും ഗണേഷ്‌കുമാർ പറഞ്ഞു. അതേസമയം ഒരു ദിവസം ആറു മണിക്കൂർ കൊണ്ട് 150ഓളം പേർക്ക് ലൈസൻസ് കൊടുക്കുന്ന രീതി ഉടൻ നിർത്തലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ രീതിയിൽ ഒരാൾക്ക് ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും ഉൾപ്പെടെ നടത്താൻ ആറു മിനിറ്റാണ് എടുക്കുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. ജനങ്ങളുടെ ജീവന്റെയും സുരക്ഷയുടെയും കാര്യമാണ് അതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top