“തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല“ മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതികരിച്ച് രമേശ്‌ ചെന്നിത്തല

കൊച്ചി: കേരളത്തിലെ ഭരണം ജനങ്ങൾക്ക് മടുത്തു. സംസ്ഥാനം സാമ്പത്തികമായി കുത്തുപാളയെടുത്ത അവസ്ഥയിലാണ്. തൊഴുത്തു മാറ്റികെട്ടിയതുകൊണ്ട് ഒരു കാര്യവുമില്ലന്ന് രമേശ്‌ ചെന്നിത്തല.

സോളാർ കേസ് എത്രയോ തവണ അന്വേഷിച്ചിരിക്കുന്നു, കേസിൽ ഉൾപ്പെട്ട ഉമ്മൻ ചാണ്ടിയടക്കം കുറ്റവിമുക്തനായിട്ടുണ്ട്. ഇനിവേണ്ടത് നിയമനടപടിയാണ്. നന്ദകുമാറിന്റെ വാർത്താസമ്മേളനത്തോടുള്ള പ്രതികരണത്തിൽ, മറുപടി അർഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേസിലെ ഗൂഡാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. യുഡിഎഫിനെ തകർക്കാൻ സിപിഎം ചെയ്ത ബോധപൂർവ്വമായ നീക്കമാണ് സോളാർ കേസ് .

കോൺഗ്രസിന്റെ ഇപ്പോഴത്തെ ദൗത്യം വരുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുകയാണ്. ഇതിനായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും. പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top