ട്രാൻസ്ജെൻഡേഴ്സിന് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാം: ധനമന്ത്രാലയം
ട്രാൻസ്ജെൻഡേഴ്സിന് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് യാതൊരു നിയന്ത്രണമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അക്കൗണ്ടിലെ ബാക്കി തുക ലഭിക്കുന്നതിന് പങ്കാളികളിലൊരാളെ നോമിനിയാക്കാനും വിലക്കില്ലെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
2023 ഒക്ടോബർ 17-ന് സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പുതിയ ഉത്തരവിന് ആധാരമെന്ന് ധനമന്ത്രാലയം അറിയിച്ചു. എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
ട്രാൻസ്ജെൻഡേഴ്സിന് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനും ‘തേർഡ് ജെൻഡർ’ എന്ന പ്രത്യേക കോളം അപേക്ഷാ ഫോമുകളിൽ ഉൾപ്പെടുത്താൻ 2015-ൽ ആർബിഐ ബാങ്കുകൾക്ക് നിർosശം നൽകിയിരുന്നു. പിന്നീട് നിരവധി ബാങ്കുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി വിവിധ പദ്ധതികളും തുടങ്ങിയിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here