ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കണമെന്ന വിധിക്ക് സ്‌റ്റേയില്ല; മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നവംബര്‍ 19നാകും ഹര്‍ജി പരിഗണിക്കുക. അഭിപ്രായം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചിട്ടുണ്ട്.
കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്തത്. ഇത് സ്‌റ്റേ ചെയ്യണമെന്നും പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ എ. കാര്‍ത്തിക്ക് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here