വൈദ്യ ശാസ്ത്ര നോബൽ പുരസ്‌കാരം രണ്ടു പേർക്ക്, കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണത്തിന്

സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം രണ്ടു പേർക്ക്. കാറ്റലിൻ കാരിക്കോയും ഡ്രൂ വെയ്സ്മാനുമാണ് പുരസ്‌കാരത്തിന് അർഹരായത്. കോവിഡ് -19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിനുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
നോബൽ വൈദ്യ ശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിന്‍ കാരിക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡ്രൂ വെയ്സ്മാൻ.

ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ്മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം.
സര്‍ട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും (ഇന്ത്യൻ രൂപ ഏകദേശം 8.3 കോടി) അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ 10 ന് അവാര്‍ഡ് നൽകും എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here