‘ജോലിക്ക് പോകില്ല, വീട്ടിലിരുന്ന് തീറ്റ മാത്രം’; പങ്കാളി പരിഹസിച്ചപ്പോള്‍ യുവ എൻജിനീയർ ജീവനൊടുക്കി
പങ്കാളിയുടെ പരിഹാസം അസഹനീയമായപ്പോള്‍ യുവ എൻജിനീയർ ജീവനൊടുക്കി. യുപി നോയിഡയിലെ മായങ്ക് ചന്ദേൽ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷമുണ്ട്. പങ്കാളി പരിഹസിക്കുകയും ചെയ്യുന്നു എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്.
ഏഴുവര്‍ഷം മുന്‍പ് മുതല്‍ മായങ്കിന് ഒരു യുവതിയുമായി അടുപ്പമുണ്ട്. നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയുമാണ്. നോയിഡയിലെ സെക്ടർ 73ലാണ് ഇവര്‍ താമസിച്ചിരുന്നത്. യുവതിക്ക് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയുണ്ട്. മായങ്ക് ജോലിക്ക് പോകാത്തതില്‍ ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഭക്ഷണം കഴിക്കല്‍ മാത്രം, ജോലിക്ക് പോകുന്നില്ല എന്ന് യുവതി പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ജോലി കഴിഞ്ഞുവന്ന പങ്കാളിയാണ് അപ്പാര്‍ട്ട്മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മായങ്കിനെ കാണുന്നത്. അവര്‍ വിവരം നല്‍കിയത് അനുസരിച്ച് പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here