നോക്കുകൂലി പറഞ്ഞ് സിപിഎമ്മിനെ കുടഞ്ഞ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; മുഖ്യമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് വേസ്റ്റ് !!

രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോഴാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തേയും സിപിഎമ്മിനേയും കണക്കിന് വിമര്‍ശിച്ചത്. മണിപ്പൂരിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെ പ്രതിപക്ഷത്ത് നിന്ന് എതിര്‍പ്പ് ഉയർന്നതോടെയാണ് ധനമന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കലാരൂപമാണ് നോക്കുകൂലി. ഇതുകൊണ്ട് മാത്രമാണ് കേരളം വ്യാവസായികമായി പിന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉദാഹരണ സഹിതമായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം.
കേരളത്തില്‍ എത്തി ഒരു ബാഗ് എടുക്കാന്‍ 15 രൂപയാണ് കൂലിയെങ്കില്‍, സിപിഎം കാര്‍ഡുള്ള തൊഴിലാളിക്കും കൊടുക്കണം 15 രൂപ. ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയാണിത്. ഇതിന് തെളിവാണ് മുഖ്യമന്ത്രി തന്നെ നോക്കുകൂലി കേരളത്തില്‍ ഇപ്പോഴില്ല എന്ന് പറയുന്നത്. കമ്യൂണിസ്റ്റ് ഭരണത്തില്‍ കേരളം മാത്രമല്ല ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളും പിന്നില്‍ പോയെന്നും നിര്‍മ്മലാ സീതാരാമന്‍ വിമര്‍ശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here