ഗുണ്ടകളുമായെത്തി ദളിത് ദമ്പതികളെ മര്‍ദിച്ച് എസ്‌ഐ; ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒടുവില്‍ കേസ്
നിലവില്‍ കാട്ടാക്കട എസ്‌ഐ ആയ മനോജിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിയെ അന്വേഷിച്ച് എത്തിയതിനിടെ ആളുമാറി ദളിത് യുവാവിനെ പിടൂകൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച ഭാര്യക്കും മര്‍ദനമേറ്റിരുന്നു. ചടയമംഗലം സ്വദേശിയായ സുരേഷും ഭാര്യയുമാണ് എസ്‌ഐക്കെതിരെ പരാതി നല്‍കിയത്.
മനോജ് ചടയമംഗലം സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതിയെ പിടികൂടുന്നതിന് എസ്ഐ മനോജ് ഒരു പോലീസുകാരനും സഹായത്തിന് മൂന്ന് ഗുണ്ടകളുമായാണ് എത്തിയത്. ഇതിനിടെ സുരേഷിനെ ആളുമാറി പിടികൂടുകയായിരുന്നു. പിന്നാലെ മര്‍ദനവും തുടങ്ങി. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. മര്‍ദനം തടാന്‍ ശ്രമിച്ച ഭാര്യയെയും ക്രൂരമായി ആക്രമിച്ചു. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരേഷും ഭാര്യയും പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കുന്നത് വൈകി. വീണ്ടു പരാതി എത്തിയതോടെയാണ് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും കേസെടുത്തതും.
ആലപ്പുഴയിലും ചടയമംഗലത്തും ജോലി ചെയ്യുന്ന സമയത്ത് അവിടത്തെ ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന എസ്‌ഐ മനോജ് എന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here