ബൈക്ക് അപകടത്തിപ്പെട്ട സഹായത്രികനെ വഴിയില്‍ ഉപേക്ഷിച്ച സുഹൃത്തിനെതിരെ ജാമ്യമില്ലാ വകുപ്പ്; നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. നെല്ലിക്കാല സ്വദേശി സഹദിനെതിരെയാണ് ആറന്മുള പോലീസ് മനഃപൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുലശേഖരപതി സ്വദേശി സുധീഷ്‌ എന്ന 17 വയസുകാരന്‍ ആണ് മരിച്ചത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. പിന്നീട് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി എഫ്ഐആറില്‍ മാറ്റം വരുത്തുകയായിരുന്നു.

ശനിയാഴ്ചയാണ് അപകടമുണ്ടായത്. പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് രാത്രി സഹദ് സുധീഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ട് പോകവെയാണ് അപകടം ഉണ്ടായത്. സഹദ് ആണ് ബൈക്ക് ഓടിച്ചത്. അപകടത്തില്‍ പുറകിലിരുന്ന സുധീഷ്‌ തെറിച്ചുവീഴുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്ന് കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കുകയോ മറ്റുള്ളവരെ വിവരമറിയിക്കുകയോ ചെയ്യാതെ പ്രതി ബൈക്ക് എടുത്ത് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top