കുവൈത്തില്‍ മരിച്ചവരുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും; പ്രത്യേക വിമാനം കേന്ദ്രം ഒരുക്കും; നടപടി തുടങ്ങിയതായി നോര്‍ക്ക
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയതായി നോര്‍ക്ക. മൃതദേഹങ്ങള്‍ ഒരുമിച്ച് എത്തിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി കെ വാസുകി ഐഎഎസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിനായി പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരിക. ഡിഎന്‍എ പരിശോധനയ്ക്ക് രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് ലഭിച്ച വിവരം. അത് വേഗത്തിലാക്കാന്‍ ശ്രമം നടക്കുന്നതായും വാസുകി വ്യക്തമാക്കി.
24 പേര്‍ മരിച്ചതായാണ് ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ലഭിച്ച വിവരമെന്ന് നോര്‍ക്ക സിഇഒ അജിത്ത് പറഞ്ഞു. 6 പേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരുടെ ചികിത്സ കുവൈത്തില്‍ തന്നെ തുടരും. കുവൈത്ത് സര്‍ക്കാരുമായി നോര്‍ക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്. മരിച്ചവര്‍ക്ക് തുടര്‍ സഹായം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും സിഇഒ അറിയിച്ചു.
കുവൈത്തില്‍ ജൂണ്‍ 15 മുതല്‍ ബലി പെരുന്നാള്‍ അവധി ആരംഭിക്കുകയാണ്. അതിനാല്‍ ഇന്നും നാളെയുമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here