വടക്കന്‍ കൊറിയയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിദേശത്തെ എംബസികള്‍ പൂട്ടുന്നു
സോള്‍ : വിദേശ രാജ്യങ്ങളിലെ എംബസികള്‍ പൂട്ടാന്‍ തുടങ്ങി നോര്‍ത്ത് കൊറിയ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിവരം. സ്വന്തം രാജ്യത്തെ ഇരുമ്പ്മറയില്‍ രഹസ്യമായി സൂക്ഷിക്കുന്ന നോര്‍ത്ത് കൊറിയയില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നും പുറത്തു വന്നിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെ എംബസികളാണ് നോര്‍ത്ത് കൊറിയ പൂട്ടിയത്. പിന്നാലെ തന്നെ ഹോങ്കോങ്ങ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എബസികളും പൂട്ടാനാണ് നീക്കം. രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനം എന്തുകൊണ്ട് നോര്‍ത്ത് കൊറിയ എടുത്തു എന്നതാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പരിശോധിക്കുന്നത്.
നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം കടുത്ത് തീരുമാനം എന്തിനെന്നതിലും വിശദീകരണമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയെന്നാണ് നിലവിലെ വിലയിരുത്തല്‍. ആണവ പരീക്ഷണങ്ങളുടേയും സൈനിക നയങ്ങളുടേയും പേരില്‍ കടുത്ത സാമ്പത്തിക ഉപരോധമാണ് നോര്‍ത്ത് കൊറിയ നേരിടുന്നത്. ഇതുമൂലം കയറ്റുമതി, ഇറക്കുമതി, ബാങ്കിങ്ങ് തുടങ്ങിയ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് കാലത്ത് അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടിയതു മൂലം വിദേശനാണ്യത്തിന്റെ കരുതലും കുറയാന്‍ കാരണമായിട്ടുണ്ട്. ഇത്തരത്തിലുണ്ടായ കടുത്ത പ്രതിസന്ധി കാരണമാണ് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എന്നാണ് വിലയിരുത്തല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here