പാവം തളർന്ന് പോയി’; സോണിയ പ്രസിഡൻ്റിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് രാഷ്ട്രപതി ഭവൻ

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെതിരെ നടത്തിയ പരാമർശം അംഗീകരിക്കാനാവില്ലെന്ന് രാഷ്ട്രപതി ഭവൻ. പാർലമൻ്റിൽ രാഷ്ട്രപതി നടത്തിയ നയപഖ്യാപനത്തിനെക്കുറിച്ച് സോണിയ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്. രാഷ്ട്രപതി വായിച്ചത് വ്യാജ വാഗ്ദാനങ്ങളാണെന്നും അത് വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നുമുള്ള അർത്ഥത്തിലായിരുന്നു സോണിയയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പ്രസംഗത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാ നായിരുന്നു സോണിയയുടെ പ്രതികരണം.

ഒരു ഘട്ടത്തിലും, വിശേഷിച്ച് പാവപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുമ്പോൾ തളർന്ന് പോകുന്നവരല്ല ദ്രൗപതി മുർമുവെന്നാണ് രാഷ്ട്രപതി ഭവൻ മറുപടി നൽകിയിരിക്കുന്നത്. പ്രസ്താവന രാഷ്ട്രപതിയെ അപമാനിക്കുന്നതാണ്. വളരെ മോശവും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതുമായ പരാമർശമാണ്. നയപ്രസംഗത്തിന് ഇടയിൽ ദ്രൗപതി മുർമു ഒരിക്കലും ക്ഷീണിതയായിരുന്നില്ല.

അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കർഷർക്കും സ്ത്രീകൾക്കും വേണ്ടി സംസാരിക്കുമ്പോൾ ഒരു തരത്തിലുളള ക്ഷീണവും രാഷ്ട്രപതിയെ ബാധിക്കാറില്ല. ഹിന്ദിയിലെ ചില പദപ്രയോഗങ്ങളും ശൈലിയും ഉപയോഗിച്ച് ചില നേതാക്കൾ തെറ്റിദ്ധാരണയുണ്ടാക്കി എന്ന് ആരുടേയും പേര് പറയതെ രാഷ്ട്രപതി ഭവൻകുറ്റപ്പെടുത്തി.

പ്രസംഗത്തിന്റെ അവസാനത്തോടെ ‘പാവം, രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. എന്ന പ്രയോഗം ചൂണ്ടിക്കാട്ടിയാണ് സോണിയക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്ന്. രാഷ്ട്രപതിയെ അപമാനിച്ചതിന് സോണിയ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്നാണ് പ്രധാനമായും കുറ്റപ്പെടുത്തൽ.

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ദഹിക്കുന്നില്ലെന്ന് ബിജെപി എംപി സുകാന്ത മജുംദാര്‍ പറഞ്ഞു. എന്നാൽ സോണിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുക ആയിരുന്നു എന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്കയുടെ പ്രതികരണം. സോണിയ ഇതുവരെ വിവാദത്തിൽ മറുപടി പറയാൻ തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top