ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുത്; പൗരന്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം; മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം
ഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഇന്ത്യന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യാക്കാരെ സുരക്ഷിതരാക്കുന്നതിനാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തിടെ, സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദി ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2020 ജനുവരിയില്‍ ബാഗ്ദാദില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത് ഇപ്പോഴാണ്.
ഇതിന് ഇറാന്‍ സ്വാഭാവികമായി പ്രതികാരം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് പൗരന്‍മാര്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here