സിദ്ധാര്‍ത്ഥിന്റെയും അതിദിയുടെയും കല്യാണം കഴിഞ്ഞിട്ടില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് താരങ്ങള്‍; നടന്നത് വിവാഹ നിശ്ചയം
സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും തെലങ്കാനയില്‍ വച്ച് രഹസ്യമായി വിവാഹിതരായതായി ബുധനാഴ്ച മുതല്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവില്‍ ഇരുവരും മൗനം വെടിഞ്ഞ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ വിവാഹ നിശ്ചയ മോതിരം അണിഞ്ഞ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുദിവസത്തിന് ശേഷമാണ് ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുന്നത്. തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലുളള ശ്രീരംഗപുരത്തെ ശ്രീരംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ‘അവന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ അതിദി ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ‘അവള്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് സിദ്ധാര്‍ത്ഥ് ചിത്രം പോസ്റ്റ് ചെയ്തത്.
ബുധനാഴ്ച മുംബൈയില്‍ നടന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ഹീരാമാണ്ഡിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപന പരിപാടിയില്‍ അദിതി പങ്കെടുത്തിരുന്നില്ല. വിവാഹം നടക്കാനിരിക്കുന്നതിന്റെ തിരക്കിലാണ് അതിദി എന്ന് അവതാരകന്‍ സച്ചിന്‍ ഖുംബര്‍ വേദിയില്‍ ലൈവ് ആയി പ്രഖ്യാപിച്ചിരുന്നു.
അജയ് ഭൂപതിയുടെ 2021ല്‍ റിലീസ് ചെയ്ത തെലുങ്ക് റൊമാന്റിക് ആക്ഷന്‍ ചിത്രമായ മഹാസമുദ്രത്തിന്റെ സെറ്റില്‍ വച്ചാണ് അദിതിയും സിദ്ധാര്‍ത്ഥും തമ്മിലുള്ള ആരംഭിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here