‘പേടിക്കേണ്ട ഒരു സാഹചര്യവുമില്ല, ഇതാണ് ഇന്ത്യയിലെ അവസ്ഥ’; HMPV ബാധിച്ചവരുടെ മുഴുവൻ വിവരങ്ങളും വ്യക്തമാക്കി കേന്ദ്രം

അടുത്തിടെ ചൈനയിൽ റിപ്പോർട്ട് ചെയ്ത ശ്വാസകോശ രോഗമായ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human Metapneumovirus/HMPV) ബാധ ഇന്ത്യയിൽ ഇതുവരെ ഏഴ് പേർക്ക് സ്ഥിരീകരിച്ചു. എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിൽ വൈറസ് ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രോഗലക്ഷണമായി കണക്കാക്കുന്ന ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും (Influenza-Like Illness- ILI)) ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് (Acute Respiratory Illness – ARI) കേസുകളും ഇന്ത്യയിൽ കൂടിയിട്ടില്ല. വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആർ (Indian Council of Medical Research Centre/ICMR) അറിയിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഏറ്റവും ഒടുവിൽ രണ്ട് പുതിയ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരുവരും സുഖം പ്രാപിച്ചതായി അധിക്യതർ അറിയിച്ചു. ബംഗളൂരുവിലാണ് ഇന്ത്യയിൽ ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്തത്. ബ്രോങ്കോപ് ന്യുമോണിയയുടെ പശ്ചാത്തലമുണ്ടായിരുന്ന, ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മൂന്നും എട്ടും വയസും പ്രായമുള്ള കുഞ്ഞുങ്ങളിലായിരുന്നു രോഗം റിപ്പോർട്ട് ചെയ്തത്. മൂന്ന് വയസുള്ള കുട്ടി രോഗം ഭേദമായി ആശുപത്രി വിട്ടു. എട്ട് മാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.

Also Read: ആ വൈറസല്ല ഈ വൈറസ്; കോവിഡും HMPVയും ഒന്നല്ല; ഉള്ളത് ചില സാമ്യതകൾ മാത്രം; അറിയേണ്ടതെല്ലാം

ഗുജറാത്തിലെ അഹമ്മദാബാദിൽ വൈറസ് ബാധയേറ്റ കുഞ്ഞിനും അസുഖം മാറിയിട്ടുണ്ട്. ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങളോടെ ഡിസംബർ 24 നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈയിലും സേലത്തും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ എച്ച്എംപിവി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് സംസ്ഥാനങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥീരീകരിച്ചിരിക്കുന്നത്.

Also Read: ആൻ്റി വൈറൽ ചികിത്സയില്ലാത്ത HMPV; രോഗബാധ എങ്ങനെ അറിയാം; ആരൊക്കെ സൂക്ഷിക്കണം; അറിയേണ്ടതെല്ലാം

അതേസമയം എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്നും 2001ലാണ് ആദ്യമായി ഇതിനെ ഡച്ച് ശാസ്ത്രജ്ഞർ കണ്ടെത്തുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെയാണ് ഡച്ച് ഗവേഷകര്‍ ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു ആര്‍എന്‍എ വൈറസാണ് എച്ച്എംപിവി. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top