ചരിത്ര നേട്ടം കാലിലണിഞ്ഞ് ജോക്കോവിച്ച്; ഷൂസിലെ ’23’ന് പിന്നിലെന്ത്?
ചരിത്ര നേട്ടം കാലിലണിഞ്ഞ് മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ താരവുമായ നൊവാക് ജോക്കോവിച്ച്. ഇത്തവണ വിംബിള്‍ഡണിനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ വെളുത്ത ടെന്നീസ് ഷൂസിന്റെ ഹീലില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ’23’ എന്ന നമ്പര്‍ ആരാധകർ ചർച്ചയാക്കിയിരുന്നു. ആ അടയാളപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥ ജോക്കോവിച്ച് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. താരം ഇതുവരെ നേടിയ ഗ്രാന്റ്സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണമാണ് പന്തിലെ നമ്പർ.
ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ അദ്ദേഹം 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഓൾ ഇംഗ്ലണ്ട് ക്ലബിൽ മൂന്ന് മത്സരങ്ങൾ കൂടി വിജയിച്ചാൽ ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന് ഈ നമ്പർ 24 ആയി തിരുത്തിയെഴുതാം.
സെര്‍ബിയന്‍ താരമായ ജോക്കോവിച്ചിന് ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടം സ്വന്തമാണ്. സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ 22 ഗ്രാന്റ്സ്ലാം കിരീട നേട്ടത്തെ മറികടന്നാണ് ജോക്കോവിച്ച് ഈ റെക്കോഡ് സ്വന്തമാക്കിയത്.
അതേസമയം, ജൂലൈ 10 ന് ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ എട്ടാം ദിനത്തിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാച്ചിനെ തോൽപ്പിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ച് 14-ാം തവണയും വിംബിൾഡൺ ക്വാർട്ടറിലെത്തി. ജൂലൈ 9 ന് ആരംഭിച്ച മത്സരത്തിൽ ഹ്യൂബർട്ട് ഹർകാക്സിനെ 7-6 (6), 7-6 (6), 5-7, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ജോക്കോവിച്ച് 14-ാം തവണയും വിംബിൾഡൺ ക്വാർട്ടറിലെത്തിയത്. ആന്ദ്രേ റുബ്ലെവിനെ ജോക്കോവിച്ച് സെമിഫൈനലിൽ നേരിടും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here