ബാങ്കുകളുടെ കിട്ടാക്കടം 3.23 ലക്ഷം കോടി; 86,974 കോടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നില്‍
ഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടമായി 3.23 ലക്ഷം കോടി രൂപ. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവുമധികം നിഷ്‌ക്രിയ ആസ്തിബാധ്യതയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 86,974 കോടി രൂപ. രണ്ടാം സ്ഥാനത്ത് 65,563 കോടി രൂപയുമായി പഞ്ചാബ് നാഷണല്‍ ബാങ്കാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞുവരികയാണ്. റിസർവ് ബാങ്കിനുകീഴിലുള്ള നാഷണല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി വഴി കിട്ടാക്കടം കുറയ്ക്കാനുള്ള ഇടപെടലുകള്‍ ആരംഭിച്ചിരിക്കുകയാണ്. .
കാര്‍ഷിക, അനുബന്ധ മേഖലയിലെ കിട്ടാക്കടം 12 പൊതുമേഖലാ ബാങ്കുകളിലുമായി 2021-22ല്‍ 25967 കോടിയായിരുന്നത് 2022-23-ല്‍ 25692 കോടിയായി കുറഞ്ഞു. ഈ സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ 30 വരെ ഇത് 13,204 കോടി മാത്രമാണ്. ആസ്തികള്‍ കണ്ടുകെട്ടി ലേലം ചെയ്യുന്നതടക്കമുള്ള നടപടികളാണ് നാഷണല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി വഴി നടത്തിവരുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളില്‍നിന്നുമായി 11,617 കോടി രൂപയുടെ ആസ്തി കമ്പനി സ്വരൂപിച്ച് ലേലംചെയ്ത് ഈടാക്കിയിട്ടുണ്ട്.
വ്യവസായമേഖലയില്‍ 2021-22ല്‍ 35,688 കോടിയായിരുന്നത് 2022-23ല്‍ 21,746 കോടിയായി കിട്ടാക്കടം കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 8992 കോടിയാണ്.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍: (തുക കോടിയില്‍)
ബാങ്ക് ഓഫ് ബറോഡ- 33,968, ബാങ്ക് ഓഫ് ഇന്ത്യ- 31,719, ബാങ്ക് ഓഫ് മഹാരാഷ്ട്ര- 4017, കാനറ ബാങ്ക്- 43,956, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 10,666, ഇന്ത്യന്‍ ബാങ്ക്- 24,488, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 9893, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്- 5106, പഞ്ചാബ് നാഷണല്‍ ബാങ്ക്- 65,563, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 86,974, യൂകോ ബാങ്ക്- 6939, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 54012)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here