കോണ്‍ഗ്രസിനെതിരെ എന്‍എസ്എസ്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കോൺ​ഗ്രസ് തീരുമാനത്തിൽ പരോക്ഷവിമർശനവുമായി എൻഎസ്എസ്. രാഷ്ട്രീയത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍ പറഞ്ഞു.

സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന എഐസിസി പ്രസ്താവനയ്ക്ക് പിന്നാലെയാണ് എന്‍എസ്എസ് വാര്‍ത്താക്കുറിപ്പ്. കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടേയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എന്‍എസ്എസ് സഹകരിച്ചിരുന്നു. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല ഈ നിലപാട്.

എന്‍എസ്എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. നിലപാട് ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്‍എസ്എസ് അഭിമാനമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുക്കില്ലെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്നിനായിരുന്നു നേതാക്കളെയും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകര്‍ ക്ഷണിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top