എന്‍എസ്എസുമായുളള 10 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിക്കാന്‍ ചെന്നിത്തല; ഇന്ന് പെരുന്നയില്‍
2013ല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ താക്കോല്‍ സ്ഥാന പരമാര്‍ശത്തെ തള്ളിപ്പറഞ്ഞതോടെയാണ് പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും രമേശ് ചെന്നിത്തല തെറിച്ചത്. കടുത്ത വിമര്‍ശനം ഉന്നയിച്ചില്ലെങ്കിലും അന്ന് മുതല്‍ ചെന്നിത്തലയെ സുകുമാരന്‍ നായര്‍ എന്‍എസ്എസ് ആസ്ഥാനത്തിന്റെ പടിക്ക് പുറത്തു നിര്‍ത്തി. 10 വര്‍ഷത്തോളം നീണ്ട ഈ പിണക്കത്തിനാണ് ഇന്ന് അവസാനമാകുന്നത്,
മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് ചേരുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും പങ്കെടുക്കും. ചടങ്ങിലേക്ക് മന്ത്രിമാര്‍ക്കും കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്കും ക്ഷണമില്ല. നേരത്തെ ഉദ്ഘാടനകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലക്ക് നറുക്ക് വീണത്.
2011ല്‍ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നടന്ന് എന്‍എസ്എസ് പൊതുയോഗത്തില്‍ സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പരാമര്‍ശം വന്നതിന് പിന്നാലെ ചെന്നിത്തല ആഭ്യന്തരമന്ത്രിയായി. ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. തന്നെ വെറുമൊരു നായര്‍ നേതാവായി ചിത്രീകരിക്കപ്പെട്ടതോടെ ചെന്നിത്തല സുകുമാരന്‍ നായരെ തളളിപ്പറഞ്ഞു. അന്ന് തുടങ്ങിയ അകല്‍ച്ചയും പിണക്കവുമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
രമേശ് ചെന്നിത്തല പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും ഈ അകല്‍ച്ച് അങ്ങനെ തന്നെ തുടര്‍ന്നു. ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 2021ല്‍ തിരഞ്ഞടുപ്പിനെ നേരിട്ടപ്പോഴും എന്‍എസ്എസ് കാര്യമായ പ്രതികരണം ഒന്നും നടത്തിയില്ല. ഇതിനിടെ ശശി തരൂരിനെ മന്നം ആസ്ഥാനത്ത് എത്തിച്ച് മറ്റൊരു നീക്കവും സുകുമാരന്‍ നായര്‍ നടത്തി. 2021ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതോടെയാണ് സുകുമാരന്‍ നായര്‍ അയഞ്ഞു തുടങ്ങിയത്. എന്‍എസ്എസുമായി നല്ല ബന്ധമുളഅള നേതാവല്ല സതീശന്‍. ഇതോടെയാണ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്ത് വീണ്ടും എത്തിച്ചതും.
കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയ ചെന്നിത്തലയെ ചേര്‍ത്തു പിടിക്കുന്ന എന്‍എസ്എസും വലിയ ചര്‍ക്കകള്‍ക്കാണ് വഴിതെളിക്കുന്നത്. സതീശനെ മോശം ഭാഷയില്‍ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെപ്പ് തോല്‍വിക്ക് ശേഷം കേരളത്തിലെത്തിയ ചെന്നിത്തല ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകനുള്ള ശ്രമത്തിലാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുമായി കളംനിറയാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചെന്നിത്തലയുടെ ഈ നാക്കങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here