എന്‍എസ്എസ് സമദൂരത്തില്‍ തന്നെ; ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയില്ലെന്ന് സുകുമാരന്‍ നായര്‍
കോരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാടില്‍ നിന്നും മാറ്റമില്ലെന്ന് എന്‍എസ്എസ്. സംഘടനക്ക് പ്രത്യേക രാഷ്ട്രീയമില്ല. അതുകൊണ്ട് തന്നെ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഇപ്പോള്‍ തുടരുന്ന സമദൂര നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ചില ഘട്ടങ്ങളില്‍ ശരിദൂരം എന്ന നിലപാട് സംഘടന എടുത്തിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്നാണ് എന്‍എസ്എസ്സിന്റെ ഇപ്പോഴത്തെ അഭിപ്രായമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോയെന്ന ചോദ്യത്തിന് വിലയിരുത്താന്‍ തക്ക സര്‍ക്കാരുകള്‍ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here