നീറ്റ് യുജി കൗൺസലിങ് മാറ്റിവച്ചു; പുതിയ തീയതി പിന്നീടെന്ന് എന്‍ടിഎ

നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചു. ഇന്നുമുതല്‍ കൗൺസലിങ് ആരംഭിക്കാനിരിക്കെയാണ് തീരുമാനം. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യാണ് ഈ കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസലിങ് ഉണ്ടാകില്ലെന്നാണ് എൻടിഎ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

സുപ്രീം കോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ വന്നിരുന്നു. നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ഹര്‍ജികളും ഇതിലുണ്ട്. എന്നാൽ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് ഇത് മാറ്റിവയ്ക്കാന്‍ ആകില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്. എന്നാൽ വീണ്ടും ഇതുസംബന്ധിച്ച് ഹർജികൾ വന്നു. ഇത് കോടതി പരിഗണിക്കാനിരിക്കെയാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കാൻ എൻടിഎ തീരുമാനമെടുത്തത്.

കൗൺസലിങ് മാറ്റിവച്ചതോടെ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നീറ്റ്-യുജി പ്രശ്നം സര്‍ക്കാര്‍ വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top