ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 10-ാം ബജറ്റും നിർമ്മലാ സീതാരമാൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റുമാണിത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന

സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിന്നുമുണ്ടാകാന്‍ സാധ്യതയുള്ളത്. കേന്ദ്ര ബജറ്റിനെ സംസ്ഥാനം കാത്തിരിക്കുന്നത് ആകാംക്ഷയോടെയാണ്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനു മാത്രമെന്ന നിലയിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, കൊല്ലം – ചെങ്കോട്ട ഹൈവേ, മൈസൂരു– മലപ്പുറം ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം യാഥാർഥ്യമാകണമെങ്കിൽ കേന്ദ്രം ഇളവു നൽകണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനായി 837 കോടി രൂപ, വിഴിഞ്ഞം കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ് ഹബ്, കേരളത്തിലെ മറ്റു തുറമുഖങ്ങളുടെ വികസനത്തിനും കൂടുതൽ സഹായം, കൊച്ചി മെട്രോയുടെ തുടർ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്കു സഹായം, പുതിയ ദേശീയപാത പദ്ധതികൾക്കായി പ്രത്യേക നിർദേശം തുടങ്ങിയ പ്രതീക്ഷകൾ കേരളത്തിനുണ്ട്. റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുമോ എന്നും കേരളം ഉറ്റുനോക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top