കായംകുളം നിലയം വെള്ളാന; വൈദ്യുതി വാങ്ങാതെ കെഎസ്ഇബി നല്‍കുന്നത് പ്രതിവര്‍ഷം 100 കോടി; എന്‍ടിപിസി കരാര്‍ പുതുക്കാന്‍ നീക്കം
കായംകുളം താപവൈദ്യുതനിലയം കേരളത്തെ സംബന്ധിച്ച് വെള്ളാനയാണ്. വൈദ്യുതി വാങ്ങാതെ തന്നെ കഴിഞ്ഞ ഏഴുവര്‍ഷമായി 100 കോടി രൂപയാണ് ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് (എന്‍ടിപിസി) കെഎസ്ഇബി നല്‍കുന്നത്. യൂണിറ്റിന് 13-14 രൂപവരെയുള്ള ഉയര്‍ന്ന നിരക്ക് കാരണമാണ് വൈദ്യുതി വാങ്ങാതിരിക്കുന്നത്. ഈ നൂറു കോടി കെഎസ്ഇബിക്ക് പ്രതിവര്‍ഷം നഷ്ടമാണ്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുമ്പോള്‍ തന്നെയാണ് ഈ തുക വര്‍ഷാവര്‍ഷം കെഎസ്ഇബി നല്‍കുന്നത്. ചാര്‍ജ് വര്‍ധനയുടെ ഒരു പ്രധാന കാരണം എന്‍ടിപിസിക്ക് വെറുതെ നല്‍കുന്ന ഈ തുക കൂടിയാണ്. 2025 ഫെബ്രുവരിയില്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഈ കരാര്‍ കെഎസ്ഇബി പുതുക്കുമോ എന്നാണ് അറിയാനുള്ളത്.
കരാര്‍ പുതുക്കിയില്ലെങ്കില്‍ നിലവിലെ വൈദ്യുതി ചാര്‍ജില്‍ നിന്നും അഞ്ച് പൈസ യൂണിറ്റിന് കുറയ്ക്കാന്‍ കെഎസ്ഇബിക്ക് കഴിയും. പക്ഷെ പുതുക്കാനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുന്നതായാണ് സൂചന. കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ കേരളം നല്‍കിയ 1000 ഏക്കറും പ്ലാന്റും തിരികെ എന്‍ടിപിസി നല്‍കേണ്ടി വരും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് കരാര്‍ പുതുക്കാന്‍ നീക്കം നടക്കുന്നത്. കരാര്‍ പുതുക്കിയാല്‍ ഫിക്‌സഡ് ചാര്‍ജ് തുടരേണ്ടിവരും.
നാഫ്ത ഇന്ധനമാക്കിയാണ് എന്‍ടിപിസിയുടെ വൈദ്യുതി ഉത്പാദനം. നാഫ്തയ്ക്ക് വില കൂടുതല്‍ ഉള്ളതിനാല്‍ വൈദ്യുതി യൂണിറ്റിന് 13-14 രൂപവരെ നല്‍കേണ്ടിവന്നത്. ഇത് വളരെയധികം ഉയര്‍ന്ന തുകയാണ്. ഏറ്റവുമൊടുവില്‍ 2013-ല്‍ 12 വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയത്. ആ കാലാവധിയാണ് തീരാന്‍ പോകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here