മലയാളത്തിൽ ആണധികാര സിനിമകൾ, കേരളാസ്റ്റോറി നാടിനെതിരായ പ്രചാരണായുധം; രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആണധികാരത്തെയും പുരുഷാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് മുഖ്യമന്ത്രി. നവോത്ഥാന മൂല്യങ്ങളുടെ വെളിച്ചം ഇല്ലാതാക്കുന്ന ഇത്തരം സിനിമകൾ, നരബലി പോലെ ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നും രൂക്ഷവിമർശനം.

സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ ആയിരുന്നു പരാമർശങ്ങൾ. കേരളത്തിൻ്റെ കഥ എന്ന മട്ടിൽ പുറത്തുവന്ന കേരള സ്റ്റോറി ഒരുതരം പ്രചരണായുധമാണ്. സിനിമയെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് കശ്മീർ ഫയൽസ്. ഇവയെ സിനിമയെന്ന് വിളിക്കാൻ തന്നെ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എത്രയാണെന്ന് പരിശോധിക്കപ്പെടേണ്ടത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Logo
X
Top