നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിൽ പകര്‍ത്തി; മലയാള സിനിമക്കെതിരെ രാധികയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയെ ആടിയുലച്ച ലൈംഗിക പീഡന വെളിപ്പെടുത്തലുകൾക്ക് ശേഷം പുതിയ ആരോപണവുമായി തമിഴ് താരം രാധിക ശരത്കുമാർ. കേരളത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നടിമാരുടെ നഗ്നചിത്രങ്ങൾ ചിലർ ഒളിക്യാമറയിൽ പകർത്തിയെന്ന് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. കാരവനിൽ നിന്നും പകർത്തിയ ഈ ദൃശ്യങ്ങൾ പുരുഷൻമാർ മൊബൈലിൽ പങ്കുവച്ചതിന് താൻ സാക്ഷിയാണെന്നാണ് നടി പറഞ്ഞ്.
ഏത് ചിത്രത്തിൻ്റെ ലൊക്കേഷനിലാണെന് രാധിക വെളിപ്പെടുത്തിയിട്ടില്ല. രാമലീല, ഇട്ടിമാണി, ഗാംബിനോസ്, പവി കെയർടേക്കർ എന്നീ ചിത്രങ്ങളിലാണ് ഇവർ അടുത്തിടെ അഭിനയിച്ച മലയാള ചിത്രങ്ങൾ. നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് പകർത്തിയത്. ഇത് ഫോണിൽ ഫോൾഡറുകളാക്കി സുക്ഷിച്ചിരുന്നു. നടിയുടെ പേര് സെര്‍ച്ച് ചെയ്താല്‍ ദൃശ്യങ്ങൾ കിട്ടും. ഇക്കാര്യം ശ്രദ്ധയിൽപ്പെതിനാൽ ലൊക്കേഷനിലെ കാരവൻ ഭയം കാരണം ഉപയോഗിച്ചില്ലെന്ന് രാധിക പറഞ്ഞു.
ലൊക്കേഷനിൽ വച്ചുതന്നെ താൻ അതിനെതിരെ പ്രതികരിച്ചിരുന്നു. മേലാൽ ഇതാവർത്തിച്ചൽ ചെരുപ്പൂരി അടിക്കുമെന്നും അവരോട് പറഞ്ഞിരുന്നു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ തൻ്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here