പനിച്ച് വിറച്ച് കേരളം; ഡെങ്കി കേസുകളും കൂടുന്നു; ഈ മാസം പനിക്ക് ചികിത്സ തേടിയവര്‍ രണ്ട് ലക്ഷത്തിനടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് പതിനായിരത്തിന് അടുത്താണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം. സര്‍ക്കാര്‍ ആശുപതത്രകളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെടുത്താല്‍ കണക്കുകള്‍ ഇതിലും ഇരട്ടിയാകും.

ഈ മാസം ഇതുവരെ 190366 പേരാണ് പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. ഇന്നലെ 8962 പേര്‍ വിവിധ ഒപികളില്‍ ചികിത്സ തേടി. 197 പേര്‍ കിടത്തി ചികിത്സക്കായും പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ പനിക്ക് ചികിത്സ തേടിയത്. 1298 പേരാണ് മലപ്പുറത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം 841, കൊല്ലം 617, പത്തനംതിട്ട 264, ഇടുക്കി 360, കോട്ടയം 471, ആലപ്പുഴ 617, എറണാകുളം 666, തൃശ്ശൂര്‍ 566, പാലക്കാട് 591, കോഴിക്കോട് 768, വയനാട് 569, കണ്ണൂര്‍ 756, കാസര്‍കോട് 578 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പനി കണക്ക്.

ഡെങ്കി കേസുകളും വര്‍ദ്ധിക്കുന്നു.

സംസ്ഥാനത്ത് പകര്‍ച്ച പനിക്കൊപ്പം ഡെങ്കി കേസുകളും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. ഇന്നലെ മാത്രം 94 പേര്‍ക്കാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. 160 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സ തേടിയിട്ടുണ്ട്. . തിരുവനന്തപുരം 10, കൊല്ലം 13, പത്തനംതിട്ട 2, ആലപ്പുഴ 2, എറണാകുളം 24, തൃശ്ശൂര്‍ 13, മലപ്പുറം 7, കോഴിക്കോട് 10, വയനാട് 1, കണ്ണൂര്‍ 4, കാസര്‍കോട് 8 എന്നിങ്ങനെയാണ് ജില്ലകളിലെ ഡെങ്കി കണക്കുകള്‍. ഈ മാസം ഇതുവരെ 1178 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 261 പേര്‍ക്കാണ് ഈ മാസം മാത്രം എലിപ്പിനി സ്ഥിരീകരിച്ചിരിക്കുന്നത്.

മഴ മാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ പകര്‍ച്ച പനി, ഡെങ്കി കേസുകളില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ മാസം മാത്രം പകര്‍ച്ച പനി ബാധിച്ച് 2 ഡെങ്കി ബാധിച്ച് 4 എലിപ്പനി ബാധിച്ച് 11 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ കണക്കുകള്‍ കൃത്യമല്ലെന്ന വിമര്‍ശനവും ആരോഗ്യ വകുപ്പിനെതിരെ ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top