കൂട്ടബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്ന നഴ്സിന്റെ പരാതി വ്യാജമെന്ന് പോലീസ്; നടന്നത് വാക്കുതര്‍ക്കവും മര്‍ദനവും

നഴ്സിനെ കൂട്ടബലാത്സംഗം നടത്തി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്ന പരാതി വ്യാജമെന്ന് യുപി പോലീസ്. യുപി ജലൗണില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആണ് കൂട്ടബലാത്സംഗം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം നാലുപേര്‍ക്ക് എതിരെയാണ് നഴ്സ് പരാതി നല്‍കിയത്.

എന്നാല്‍ യുവതിയുടെ ആരോപണം തെറ്റെന്നാണ് പോലീസിനു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്. നാലംഗ സംഘം യുവതിയെ മര്‍ദിച്ചിട്ടുണ്ട് എന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. നഴ്സിന് ഒരു യുവതിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ട്. ഈ ബന്ധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ നഴ്സിനെ തേടി വന്നത്. രൂക്ഷമായ വാക്കുതര്‍ക്കം ഈ മര്‍ദനത്തിന് മുന്‍പ് നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കൂട്ടമര്‍ദനത്തില്‍ നഴ്സിന് പരുക്ക് പറ്റിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചോ എന്ന പരാതി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top