‘അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റുമെന്ന്’ എസ്എഫ്ഐക്കാരോട് നഴ്സിംഗ് പ്രിന്‍സിപ്പല്‍; കസേര തെറിപ്പിക്കുമെന്ന് എസ്എഫ്ഐ; വൈറലായി വീഡിയോ
തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിംഗ് കോളേജില്‍ എസ്എഫ്ഐക്കാര്‍ക്ക് എതിരെ കടുത്ത ശകാരവര്‍ഷം നടത്തുന്ന വനിതാ പ്രിന്‍സിപ്പലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിന്‍സിപ്പലിന്റെ ശകാരവാക്കുകളുടെ കാഠിന്യമാണ് വീഡിയോ വൈറലായതിന് പിന്നിലുള്ളത്. നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന ആവശ്യവുമായി എത്തിയ എസ്എഫ്‌ഐ പ്രവർത്തകരോടാണ് സംസാരമധ്യേ പ്രിന്‍സിപ്പല്‍ ഇടഞ്ഞത്.
എസ്എഫ്‌ഐ ആവശ്യം ഭരണപരമായ കാര്യമാണെന്നും ഫണ്ട് വേണമെന്നുമെല്ലാമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ഇതൊന്നും പ്രവര്‍ത്തകരുടെ കാതിലേക്ക് കയറുന്നില്ല. അവര്‍ക്ക് ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണം. സംസാരം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പ്രിന്‍സിപ്പല്‍ തനിസ്വഭാവം പുറത്തെടുത്തു. ഇതൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ ചോദിച്ചാണ് പ്രിന്‍സിപ്പല്‍ തുടങ്ങുന്നത്. അടിച്ചു നിന്റെയൊക്കെ ഷേപ്പ് മറ്റും എന്ന് പറഞ്ഞാണ് മുന്നിലിരുന്ന ഫ്ലവർവെയ്സ് എടുത്തു എറിയാൻ വരെ പ്രിന്‍സിപ്പല്‍ തുനിഞ്ഞത്.
അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നും പൊണ്ണത്തടിമാടന്മാർ വന്ന് തന്നെ അറ്റാക്ക് ചെയ്യാൻ നോക്കുന്നോ എന്നൊക്കെ പറഞ്ഞുള്ള പ്രിന്‍സിപ്പലിന്റെ വെല്ലുവിളിയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിന്നിടയില്‍ ‘നീ ആരാ …ചില അലവലാതികൾ കയറി വന്ന് എന്നെപ്പറ്റി സംസാരിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാനെന്ന വ്യക്തി കഴിഞ്ഞിട്ടേയുള്ളൂ ബാക്കി. എന്റെയടുത്ത് കളിക്കരുത്. ഒരു സർക്കാർ സ്ഥാപനത്തിലിരുന്ന് എന്നു പറഞ്ഞ് നിന്റയൊക്കെ വായിലുള്ളത് കേൾക്കേണ്ട കാര്യം എനിക്കില്ലെ’ന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ തുടരുകയാണ്. ശകാരവര്‍ഷവുമായാണ് എസ്എഫ്ഐയും രംഗം കൈകാര്യം ചെയ്യുന്നത്. നിങ്ങളെ ഇവിടെ ഇരുത്തില്ല എന്ന് പറയുന്ന എസ്എഫ്ഐ നേതാക്കള്‍ കസേര തെറിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here