നഴ്‌സിങ് കോളേജ് റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം; പ്രായം മാത്രം പരിഗണിച്ചുള്ള നടപടിയെന്ന് കോടതി

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. അഞ്ച് പ്രതികള്‍ക്കാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ക്രൂരമായ റാഗിങ്ങാണ് നടന്നതെന്നും എന്നാല്‍ പ്രായം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. 50 ദിവസത്തിലേറെ ജയിലില്‍ കിടന്ന ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്.
മദ്യപിക്കുന്നതിന് പണം നല്‍കാത്തതിന്റെ പേരിലാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ റാഗിന്റെ പേരില്‍ ഉപദ്രവിച്ചത്. കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നഗ്‌നരാക്കി മര്‍ദ്ദിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ഡമ്പല്‍ തൂക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കിയ ശേഷം ലോഷന്‍ തേക്കുക തുടങ്ങിയ ക്രൂരതകളാണ് ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here