നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും

പത്തനംതിട്ട എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മരണത്തില്‍ കുടുംബം ഈ കുട്ടികളെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.

നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ അമ്മു എ.സജീവ് (22) ആണ് നവംബർ 15ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെയാണ് മരണം.

Also Read: നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് തൊട്ടുമുന്‍പ് എന്ത് സംഭവിച്ചു; അമ്മുവിന്‍റെ മരണത്തിന്‍റെ കാരണം ചികഞ്ഞ് അന്വേഷണം

സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്നതായി അമ്മുവിന്‍റെ പിതാവ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മുവിന്‍റെ മരണം. കോളജ് അധികൃതര്‍ക്ക് എതിരെയും സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ക്കും എതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചത്.

വീണു പരുക്കേറ്റിട്ടും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ അമാന്തം കാട്ടി എന്നും കുടുംബം ആരോപിക്കുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും അമ്മുവിനെ എത്തിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top