നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സഹപാഠികളായ മൂന്ന് പെണ്‍കുട്ടികള്‍ റിമാന്‍ഡില്‍

പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥിനികളെ റിമാന്‍ഡ് ചെയ്തു. മരിച്ച അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രേഖപ്പെടുത്തിയത്. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ നിരന്തര മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൊബൈല്‍ ഫോണ്‍ പരിശോധന അടക്കം നടത്താനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാം എന്നും 21 വയസ് മാത്രം പ്രായമുള്ളപെണ്‍കുട്ടികളാണ് പ്രതികളെന്നത് പരിഗണിച്ച് ജാമ്യം നല്‍കണമെന്നും പ്രതിഭാഗവും ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന് ചൂണ്ടികാട്ടി പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. ഇത് അംഗീകരിച്ചാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top