രത്നഗിരി ബലാത്സംഗ ഇരയ്ക്ക് നൽകിയ കുടിവെള്ളം എന്ത്? ഓട്ടോ ഡ്രൈവറെ കണ്ടെത്താനാകാതെ പോലീസ്

മഹാരാഷ്ട്രയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്തു. രത്നഗിരി ജില്ലയിൽ 19 കാരിയെ ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിച്ചത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ പെൺകുട്ടിക്ക് കുടിവെള്ളമെന്ന വ്യാജേന ഓട്ടോ ഡ്രൈവർ മയക്കുമരുന്ന് കലർത്തിയ പാനിയം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. അബോധ അവസ്ഥയിലായ ഇരയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്.
ബോധം തിരിച്ചുകിട്ടിയപ്പോൾ ഇര വീട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. അതേസമയം, പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇര ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹാരാഷ്ട്രയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും പല സ്ഥലങ്ങളിലും ഗതാഗതം തടഞ്ഞു.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഗസ്റ്റ് 9 ന് പുലർച്ചെയാണ് 31കാരിയായ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് രത്നഗിരി സംഭവം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here