ബീറ്റ്റൂട്ട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള റൂട്ടാണ്; അറിയാം ഗുണങ്ങൾ

ശരീരത്തിന് പോഷകപ്രദമായ പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന് പലകാലങ്ങളിലായി പല ആരോഗ്യവിദഗ്ധരും പറഞ്ഞിട്ടുള്ള കാര്യമാണ്. ശരീരത്തെ പലതരത്തില്‍ സംരക്ഷിക്കാനുള്ള കരുത്ത് ബീറ്റ്‌റൂട്ടിനുണ്ട്. ബീറ്റ്‌റൂട്ടിന്റെ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും, ഇത് സന്ധിവാതം പോലുള്ള അവസ്ഥകള്‍ക്ക് പ്രതിവിധിയായി പ്രവര്‍ത്തിക്കും. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ സവിശേഷതകളെക്കുറിച്ചു പറയുകയാണ് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ ഡയറ്റീഷ്യനായ ഏക്താ സിംഗ്വാള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ഹൃദയാരോഗ്യം: ഹൃദയത്തിലേക്കും തിരിച്ചും രക്തംവഹിക്കുന്ന രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുന്ന നൈട്രേറ്റ് അടങ്ങിയ ആഹാരമാണ് ബീറ്റ്റൂട്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇത് ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

കായികക്ഷമത: ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ ഓക്സിജന്‍ ഉപയോഗം മെച്ചപ്പെടുത്തുന്നതിലൂടെ കായികക്ഷമത മെച്ചപ്പെടുത്തും, ഇത് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വ്യക്തികളെ സജ്ജരാക്കുന്നു.

ദഹന ആരോഗ്യം: നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

കരളിലെ നിര്‍ജ്ജലീകരണം: ബീറ്റ്റൂട്ടിന് കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും വിഷാംശം ഇല്ലാതാക്കാനുമുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റൈന്‍ ആണ് ഇതിന് കാരണം.

മസ്തിഷ്‌കാരോഗ്യം: ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ സഹായിക്കുന്നു.

100 ഗ്രാം ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാര മൂല്യങ്ങള്‍ താഴെ പറയുംവിധമാണ്:

കലോറി – 43 കിലോ ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്‌സ്- 9.56 ഗ്രാം

ഡയറ്ററി ഫൈബര്‍- 2.8 ഗ്രാം

പഞ്ചസാര- 6.76 ഗ്രാം

പ്രോട്ടീന്‍ – 1.61 ഗ്രാം

കൊഴുപ്പ് – 0.17 ഗ്രാം

വിറ്റാമിന്‍ സി

വിറ്റാമിന്‍ എ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ ബി-കോംപ്ലക്‌സ് (ബി 1, ബി 2, ബി 3, ബി 5)

കാല്‍സ്യം

ഫോസ്ഫറസ്

ഇരുമ്പ്

പൊട്ടാസ്യം

മഗ്‌നീഷ്യം

ചെമ്പ്

മാംഗനീസ്

അതേസമയം ബീറ്റ്‌റൂട്ടിനോട് അലര്‍ജിയുള്ള ആളുകള്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവരും അളവില്‍ കൂടുതല്‍ ബീറ്റ്‌റൂട്ട് കഴിക്കരുത്. ബീറ്റ്‌റൂട്ട് അമിതമായി കഴിക്കുന്നത് ദഹനനാളത്തിന്റെ അസ്വസ്ഥതയ്ക്ക് കാരണമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top