ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാറിന്റെ സത്യപ്രതിജ്ഞ നാളെ; ചടങ്ങ് രാവിലെ രാജ്ഭവനില്‍
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ10ന് രാജ്ഭവനിലാണ് ചടങ്ങ് നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. രാജ്യത്തെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിമാരില്‍ ഒരാളാണ് നിതിന്‍ ജാംദാര്‍. മഹാരാഷ്ട്രയിലെ ഷോലപുര്‍ സ്വദേശിയാണ്. ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു.
ബോംബെയില്‍ നിന്നുള്ള നാലാമത്തെ ചീഫ് ജസ്റ്റിസാണ് നിതിന്‍ മധുകര്‍ ജാംദാര്‍. 2026 ജനുവരി ഒമ്പതുവരെയാണ് അദ്ദേഹത്തിന് സര്‍വ്വീസുള്ളത്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയാല്‍ സര്‍വ്വീസ് കാലാവധി നീട്ടികിട്ടും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here