ഭർതൃവീട്ടിലെ പ്രായമായവരെ സംരക്ഷിക്കുക സ്ത്രീയുടെ കടമ; മനുസ്മൃതി ഉദ്ധരിച്ച് ഝാർഖണ്ഡ് ഹൈക്കോടതി

റാഞ്ചി: ഭർത്താവിൻ്റെ പ്രായമായ അമ്മയെയും അമൂമ്മയെയും പരിചരിക്കേണ്ടത് രാജ്യത്തിൻ്റെ സംസ്കാരം അനുസരിച്ച് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി. വിവാഹം ചെയ്തുവരുന്ന സ്ത്രീ അകാരണമായി ഭർത്താവിൻ്റെ വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ പാടില്ല. അതിനായി ഭർത്താവിനെ നിർബന്ധിക്കാനും പാടില്ല. ഭരണഘടനക്കൊപ്പം വേദങ്ങളും മനുസ്മൃതിയും ഉദ്ധരിച്ചാണ് ജസ്റ്റിസ് സുഭാഷ് ചന്ദിൻ്റെ ഉത്തരവ്.

ഭർതൃവീട്ടിൽ നിന്ന് അവഗണനയും സ്ത്രീധന പീഡനവും നേരിടുന്നുവെന്ന കാരണത്താൽ മാറിത്താമസിച്ച ശേഷം ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ത്രീയുടെ കേസിലാണ് ഈ വിചിത്ര നിലപാട് കോടതി സ്വീകരിച്ചത്.

“സ്ത്രീകൾ അസന്തുഷ്ടരായി തുടരുന്ന കുടുംബം നശിക്കും. സ്ത്രീകൾ സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങൾ പുരോഗതി പ്രാപിക്കും”; മനുസ്മൃതിയെ ഉദ്ധരിച്ച് ജസ്റ്റിസ് സുഭാഷ് ചന്ദ് പറഞ്ഞു. “സ്ത്രീയൊരു രത്നമാണ്; അവളുടെ സംസാരം, നോട്ടം, സ്പർശം, ചിന്ത എന്നിവയെല്ലാം സന്തോഷം നൽകുന്നതാണ്. അത്തരമൊരു രത്‌നത്തിൽ നിന്നുണ്ടാകുന്ന പുത്രൻമാരും ആനന്ദം നൽകും.” സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ചുകൊണ്ട് ഉത്തരവിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top