ഒഡീഷ മുഖ്യമന്ത്രി രാജിവച്ചു; നവീൻ പട്‌നായിക് മുഖ്യമന്ത്രി കസേരയില്‍ തുടര്‍ന്നത് രണ്ടര പതിറ്റാണ്ട് കാലം; അവസാനം കുറിച്ച് ബിജെപി മുന്നേറ്റം
June 5, 2024 2:24 PM

ഭുവനേശ്വർ: ബിജെഡി നേതാവ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്.
രണ്ടായിരത്തിലാണ് നവീന്‍ ഒഡീഷ ഭരണം കൈകളില്‍ ഏന്തിയത്. അതിനുശേഷം രണ്ടര പതിറ്റാണ്ടിന് ശേഷമാണ് മുഖ്യമന്ത്രി കസേര വിട്ടിറങ്ങുന്നത്. നവീന്റെ തേരോട്ടത്തിന് ഈ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവസാനമായത്.
147 അംഗ നിയമസഭയില്‍ 78 സീറ്റ് നേടി ബിജെപിയാണ് നവീന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. 50 സീറ്റാണ് ബിജെഡി നേടിയത്. ഇതോടെ നവീന്‍ മുഖ്യമന്ത്രി പദം വിട്ടിറങ്ങുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here