ഹോസ്റ്റലില്‍ ബീഫ് കറിയുണ്ടാക്കി; ഏഴ് എന്‍ഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ പുറത്ത്

ഒഡീഷ ബെര്‍ഹാംപൂരിലെ പരാല മഹാരാജ എന്‍ഞ്ചിനീയറിങ് കോളജിലെ 7 വിദ്യാര്‍ഥികളെയാണ് ബീഫ് പാചകം ചെയ്ത് കഴിച്ചതിന് പുറത്താക്കിയത്. ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യര്‍ഥികള്‍ക്ക് 2000 രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. ഹോസ്റ്റിലിലെ നിയമങ്ങളും പെരുമാറ്റച്ചട്ടവും ലംഘിച്ചു എന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടായത്. എന്നാല്‍ ബീഫ് കഴിക്കരുതെന്നോ പാചകം ചെയ്യരുതെന്നോ നിയമാവലിയില്‍ പറഞ്ഞിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്.

കോളേജില്‍ ബീഫ് പാചകം ചെയ്യുന്ന പതിവില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ സ്വന്തം നിലയില്‍ ബീഫ് കറിയുണ്ടാക്കുകയായിരുന്നു. ഹോസ്റ്റലിലെ മറ്റ് താമസക്കാരായ വിദ്യാര്‍ഥികളാണ് കോളജ് അധികൃതരെ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചതെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ബജ്‌റങ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കോളജില്‍ എത്തി പ്രിന്‍സിപ്പല്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം നടന്നതും നടപടിയുണ്ടായതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top