അനസ്തീഷ്യയ്ക്കുള്ള മരുന്ന് കുത്തിവച്ചു ഭാര്യയെ കൊന്നു; യുവാവും കാമുകിമാരും പിടിയില്‍
കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദ്യുമ്നകുമാർ ദാസും കാമുകിമാരുമാണ് അറസ്റ്റിലായത്. പ്രദ്യുമ്നകുമാറിന് കാമുകികളുമായി ബന്ധമുണ്ടായിരുന്നു. ഇത് ഭാര്യ അറിഞ്ഞതോടെ വഴക്കിട്ട ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് പോയി.
ഇതോടെ ഭാര്യയെ കൊല്ലാന്‍ യുവാവ് തീരുമാനിച്ചു. കാമുകിമാരും ഒപ്പം കൂടി. ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ശുഭശ്രീയെ കാമുകിമാരിൽ ഒരാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അതിനുശേഷം ഇവരുടെ സഹായത്തോടെ അനസ്തേഷ്യയ്ക്കുള്ള മരുന്ന് ബലമായി കുത്തിവച്ചു. അവശനിലയിലായ ശുഭശ്രീയെ യുവാവ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തുംമുമ്പ് യുവതി മരിച്ചു. ആത്മഹത്യ ചെയ്തു എന്നാണ്പ റഞ്ഞത്. പൊലീസിനെയും വിളിച്ച് അറിയിച്ചു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പോസ്റ്റുമോർട്ടത്തിൽ ശുഭശ്രീയുടെ കഴുത്തിലും കൈകളിലും ചതവ് കണ്ടെത്തി. അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നതാണെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here