‘ഒടിയ’ന്റെ റെക്കോർഡ് ‘വാലിബ’നും തകർത്തില്ല; ആദ്യദിന കളക്ഷനിൽ ഒടിയൻ മാണിക്യൻ തന്നെ മുന്നിൽ
ഏറെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലക്കോട്ടൈ വാലിബന്‍’. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ മോഹന്‍ലാല്‍-വി.എ ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ഒടിയന്‍’ എന്ന സിനിമയുടെ റെക്കോര്‍ഡുകളെ മറികടക്കാന്‍ ‘വാലിബന’് സാധിച്ചില്ല. അഞ്ചു വര്‍ഷത്തിനു ശേഷവും കേരളത്തില്‍ നിന്നുള്ള ആദ്യ ദിന കളക്ഷനില്‍ ‘ഒടിയന്‍’ തന്നെയാണ് മുന്നില്‍. ‘ഒടിയന്‍’ (7.22 കോടി രൂപ), ‘ലൂസിഫര്‍’ ( 6.38 കോടി), ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ (6.35 ), ‘ഭീഷ്മപര്‍വ്വം’ ( 6.3), ‘മലൈക്കോട്ടൈ വാലിബന്‍’ ( 5.85) എന്നിങ്ങനെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ പട്ടിക. ഒരു മലയാള താരത്തിന്റെ ഏറ്റവും കൂടിയ ആദ്യ ദിന കളക്ഷനും (18.2 കോടി) ‘ഒടിയ’നിലൂടെ മോഹന്‍ലാലിന്റെ പേരിലാണ്. , 9.55 കോടിയുമായി നിവിന്‍ പോളിയുടെ ‘കായംകുളം കൊച്ചുണ്ണി’യാണ് രണ്ടാം സ്ഥാനത്ത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണന തന്ത്രങ്ങളായിരുന്നു ‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടടുപ്പിച്ച് നടന്നത്. പരസ്യ സംവിധായകനും സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍ ആവിഷ്‌കരിച്ച വിപണന രീതികള്‍ ഡീഗ്രേഡിങ്ങിനെ ചെറുക്കുവാന്‍ കെല്‍പ്പുള്ളതായിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ച എല്ലാ തിയറ്ററുകളിലും മോഹന്‍ലാലിന്റെ ഒടിയന്‍ ശില്‍പ്പമാണ് പ്രേക്ഷകരെ വരവേറ്റത്. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകളും മുന്‍കൂര്‍ ബുക്കിങ്ങുകളും സിനിമ നേടി.
2018 ഡിസംബര്‍ 18ന് ബിജെപി ഹര്‍ത്താല്‍ ദിവസമാണ് ‘ഒടിയന്‍’ റിലീസ് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ആദ്യ ദിന പ്രദര്‍ശനം നടന്നില്ല. മോഹന്‍ലാല്‍ ഫാന്‍സിന്റെ കോട്ട എന്നറിയപ്പെടുന്ന തിരുവനന്തപുരത്താകട്ടെ ആ ദിവസം വൈകിട്ടാണ് പ്രദര്‍ശനം ആരംഭിച്ചത്. അന്ന് ടിക്കറ്റ് നിരക്ക് ഇന്നത്തേതിലും കുറവുമായിരുന്നു. ആദ്യമായി 23 രാജ്യങ്ങളില്‍ റിലീസിങ് സ്‌ക്രീനുകള്‍ ഉണ്ടായ ആദ്യ ചിത്രവും ഒടിയനാണ്.
തമിഴ്‌നാട്ടിലെ മലയാളം സിനിമ കളക്ഷനില്‍ ‘ലൂസിഫറി’നും ‘പ്രേമ’ത്തിനും പിന്നാലെ 1.26 കോടി നേടി ‘ഒടിയന്‍’ മൂന്നാമതുണ്ട്. ഓവര്‍സീസ് റൈറ്റ്‌സില്‍ ടോപ് ഫൈവില്‍ ‘ഒടിയ’നും ‘ലൂസിഫ’റും ‘പുലിമുരുക’നുമുണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളായി. കേരളത്തില്‍ ഏറ്റവും കൂടുല്‍ ഫാന്‍സ് ഷോ നടത്തിയതും ‘ഒടിയന്‍’ (409), രണ്ടാമത് ‘സര്‍ക്കാ’റും (278), മൂന്നാമത് ‘ലൂസിഫ’റുമാണ് (225). കേരള ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 10 കോടി നേടിയതും ‘ഒടിയന്‍’. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ നിന്ന് ഒരു കോടി നേടിയ ചിത്രങ്ങളിലും ‘ഒടിയന്‍’ ഇടം നേടി. കേരളം ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഒന്നാമത്തെ ചിത്രം ‘പുലിമുരുക’നാണ് (6.75 കോടി) രണ്ടാമത് ‘ഒടിയന്‍’ (5.25 കോടി)’ ഡീഗ്രേഡിങ് ക്യാംപയിനുകള്‍ക്കിടയിലും 27-ാം ദിവസവും ആശിര്‍വാദ് സിനിമാസില്‍ ഹൗസ്ഫുള്ളായി ‘ഒടിയ’നോടി. 40 കോടി രൂപയ്ക്കു മുകളില്‍ ലോകമെമ്പാടും നിന്നും കളക്ട് ചെയ്ത 15 സിനിമകളുടെ പട്ടികയിലും ‘ഒടിയ’നുണ്ട്. കേരള പ്രൊഡ്യൂസേഴ്‌സ്, അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തു വിട്ട ഈ കണക്കുകള്‍ ‘ഒടിയന്‍’, ബോക്‌സോഫീസിനെ ഒടിവെച്ചതിന്റെ നേര്‍ചിത്രമാണ്. ‘ഒടിയന്‍’ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ഡീഗ്രേഡിങ് ആരംഭിച്ചിരുന്നു.
ഹിന്ദിയിലേക്ക് മൊഴി മാറ്റി യുട്യൂബിലൂടെ പ്രദര്‍ശിപ്പിച്ച ‘ഒടിയന്‍’ മൂന്നു കോടി പ്രേക്ഷകരെയാണ് നേടിയത്. തെലുങ്ക് മൊഴിമാറ്റവും അടുത്തിടെ പ്രേക്ഷകരിലെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here