‘ഗില്ലി’ക്കു പിന്നാലെ ‘ബില്ല’യും; തല അജിത്തിന്‌റെ ചിത്രം റീ-റിലീസിനൊരുങ്ങുന്നു; തലയുടെ ജന്മദിനം ആഘോഷിക്കാന്‍ ‘മങ്കാത്ത’യും മെയ് 1ന്

തമിഴ് സിനിമയില്‍ ഇത് റീ-റിലീസ് കാലമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ്, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗില്ലി റീ റിലീസ് ചെയ്തത്. ചിത്രം ആദ്യം റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു റീ-റിലീസ്. ഇപ്പോഴിതാ തല അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബില്ല വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിനാണ് ബില്ലയുടെ റീ-റിലീസ്. തമിഴ്‌നാട്ടിലെ 150ലധികം തിയറ്ററുകളിലാണ് ബില്ല എത്തുന്നത്.

ബില്ല മാത്രമല്ല, അജിത് ചിത്രം മങ്കാത്തയും ഇതേദിവസം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ച്ചയായ റീ-റിലീസുകള്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ഓളം സൃഷ്ടിക്കുമെന്ന് ഉറപ്പ്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം ബില്ലയുടെ ആദ്യ റിലീസ് 2007ലായിരുന്നു. 1980ല്‍ രജനികാന്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീബൂട്ട് ആയിരുന്നു ബില്ല. 1978ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഡോണ്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 1980ല്‍ പുറത്തിറങ്ങിയ രജനി ചിത്രം.

അജിത് ഇരട്ടവേഷത്തില്‍ എത്തിയ ബില്ല വാണിജ്യപരമായി വലിയ വിജയം നേടിയിരുന്നു. പ്രഭു, നയന്‍താര, നമിത, സന്താനം തുടങ്ങിയവരും ബില്ലയില്‍ അഭിനയിച്ചു. യുവന്‍ ശങ്കര്‍ രാജയായിരുന്നു ബില്ലയുടെ സംഗീതം. 2012ല്‍ ചിത്രത്തിന്റെ രണ്ടാംഭാഗവും പുറത്തിറങ്ങി. അജിത്തിനൊപ്പം വിദ്യുത് ജംവാള്‍, പാര്‍വതി ഓമനക്കുട്ടന്‍, ബ്രൂണ അബ്ദുള്ള, യോഗ് ജാപ്പി, രോഹിത് ഖുറാന, മനോജ് കെ. ജയന്‍, തുടങ്ങിയവരും ബില്ലയുടെ രണ്ടാംഭാഗത്തില്‍ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top