സര്‍ക്കാര്‍ ഓഫീസില്‍ ആളുകള്‍ എത്തുന്നത് അവകാശത്തിന്; കാലവിളംബം ഒഴിവാക്കണം; ജോലിയുടെ സംതൃപ്തി ഏറ്റവും വലുതായി കാണണം

തിരുവനന്തപുരം: ഭരണതലത്തില്‍ ഉദ്യോഗസ്ഥ ജാഗ്രത വേണമെന്നും ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ വരുന്നത് അവകാശത്തിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലിയുടെ ഭാഗമായുള്ള സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവിളംബം ഒഴിവാക്കണമെന്നും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളെക്കുറിച്ച് ആ രാജ്യങ്ങളില്‍ മതിപ്പുണ്ട്. പക്ഷെ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് അങ്ങനെ ഒരഭിപ്രായമില്ല. ഈ രീതിയ്ക്ക് മാറ്റം വരുത്താന്‍ ജീവനക്കാര്‍ക്ക് കഴിയണം. സര്‍ക്കാര്‍ ഓഫീസില്‍ വരുന്നവര്‍ ദയക്ക് വേണ്ടി വരുന്നവരാണ് എന്ന് വിചാരിക്കരുത്. ഔദാര്യമല്ല അവകാശമാണ് അവരുടേത്. ഉദ്യോഗസ്ഥര്‍ അവസരത്തിനൊത്ത് ഉയരണം. ഈ കാര്യങ്ങളില്‍ ജീവനക്കാരെ ബോധവത്ക്കരിക്കാനാണ് മേഖലാ യോഗങ്ങള്‍ വിളിച്ച് കൂട്ടുന്നത്. ഇതൊരു പുതിയ തുടക്കമാണ്. ഈ യോഗങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകും. ഇതൊരു നല്ല മാതൃകയായി മാറണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top