കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി; അരുംകൊല പരിചരിക്കാനുള്ള പ്രയാസം കാരണമെന്ന് സൂചന; ജോസഫ് പോലീസ് കസ്റ്റഡിയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.
ഭാര്യയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. ശുശ്രൂഷിക്കുന്നതില്‍ വന്ന ബുദ്ധിമുട്ടാണ് കൊലപാതകത്തില്‍ നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
“കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. വീട്ടില്‍ മക്കള്‍ ഉള്ള സമയത്ത് തന്നെയാണ് കൊലപാതകം നടന്നത്. ഭര്‍ത്താവിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ.” – മൂവാറ്റുപുഴ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here