Uncategorized

ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു; പ്രധാനമന്ത്രിയുടെ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള ലോക്‌സഭ സ്പീക്കറാകുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം സ്പീക്കറായിരുന്നു. കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി.

രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് ഓം ബിർള. അദ്ദേഹത്തെ സ്പീക്കറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ബാലറ്റ് ഉപയോഗിച്ചോ ഇലക്ട്രോണിക് സംവിധാനത്തിലോ വോട്ട് രേഖപ്പെടുത്തുന്ന ഡിവിഷന്‍ ആവശ്യപ്പെട്ടില്ല. പ്രധാനമന്ത്രി അവതരിപ്പിച്ച ആദ്യ പ്രമേയം പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ വോട്ടിനു പരിഗണിച്ചില്ല.

സ്പീക്കര്‍ തിരഞ്ഞെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഓം ബിര്‍ളയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇവരെ അനുഗമിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top