ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; ഓം ബിര്‍ളയും കൊടിക്കുന്നിലും നേര്‍ക്കുനേര്‍
പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് മത്സരം.
മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കം. ഇത് കഴിഞ്ഞ രണ്ടുതവണയും എന്‍ഡിഎ ഭരണത്തില്‍ ലംഘിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെ അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം. എന്നാല്‍ ഇതിന് എന്‍ഡിഎ വഴാങ്ങാതിരുന്നതോടെയാണ് മത്സരം വന്നത്.
ഓം ബിർള വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂടി എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് എംപിമാരാണ് വൈഎസ്ആർ കോൺഗ്രസിന് സഭയിലുള്ളത്. ഇതോടെ 297 വോട്ടുകൾ എന്‍ഡിഎയ്ക്ക് ലഭിക്കും. രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഓം ബിർള. കേരളത്തിൽ നിന്ന് 7 തവണ എംപിയായയി ലോക്സഭയിലെത്തിയിണ്ട് കൊടിക്കുന്നില്‍. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇത് പക്ഷെ ആദ്യ ഊഴമാണ്.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രപതി ദ്രൗപദി മുർമു നാളെ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here