ഓംപ്രകാശ് ഹോട്ടല്‍ മുറികള്‍ക്ക് വാടകയായി നല്‍കിയത് ഒന്നര ലക്ഷത്തോളം; കൊച്ചിയില്‍ നടന്നത് വന്‍തോതിലുള്ള ലഹരി വില്‍പ്പന
കൊച്ചി മരടില്‍ താമസിച്ച ആഡംബര ഹോട്ടലിലെ മൂന്ന് മുറികള്‍ക്ക് ഓംപ്രകാശ് നല്‍കിയത് 1.5 ലക്ഷത്തോളം രൂപ വാടക. ഇത്രയും തുക മുടക്കി ലഹരിപ്പാര്‍ട്ടി നടത്തിയതിനാല്‍ വന്‍തോതില്‍ ലഹരി ഇടപാട് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. 25,000 രൂപ വില വരുന്ന വിദേശമദ്യവും ഇവര്‍ വാങ്ങിയിട്ടുണ്ട്.
ശനിയാഴ്ചയാണ് പുറത്തുനിന്നുള്ളവര്‍ ഈ മുറികളിലെത്തിയത്. പോലീസ് പരിശോധന നടത്തുന്നത് ഇതേ ദിവസം രാത്രി വൈകിയുമാണ്. വിദേശത്തുനിന്ന് ലഹരി എത്തിച്ച് ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുകയാണ് ഓംപ്രകാശും ഷിഹാസും ചെയ്തത്. ഇത് പോലീസിനു ബോധ്യമായിട്ടുണ്ട്.
ഓം പ്രകാശിന്റെ മുറിയില്‍ എത്തിയത് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും; കൊച്ചി ലഹരിപാര്‍ട്ടി പുകയുന്നു
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് താരങ്ങള്‍ ഇവരെ സന്ദര്‍ശിച്ചത് വ്യക്തമായത്. ഹോട്ടലിലെ മുറിയിലെത്തിയ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും. ഓംപ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫ് കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് ലഹരിമാഫിയ ബന്ധം ഉണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നും ഓംപ്രകാശിനെ പൊലീസ് പിടികൂടിയത്. തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓംപ്രകാശ് രണ്ട് ദിവസമായി കൊച്ചിയിലുണ്ട്. ഇതോടെയാണ് പൊലീസ് പരിശോധന നടത്തിയത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here