ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് ശരണ്യ മനോജും പ്രദീപും – ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം: സോളാർ പീഡന വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുൾപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരകർ കോട്ടാത്തല പ്രദീപും ശരണ്യ മനോജുമാണ്. കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ഇത് ചെയ്തതെന്ന് അതിജീവിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ.

സിപിഎം നേതാക്കളായ ഇ.പി ജയരാജനും സജി ചെറിയാനും നേരിൽ കണ്ട് ചില കോൺഗ്രസ്സ് നേതാക്കളുടെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു. എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ കുറച്ചാൾക്കാരുടെ പേര് ഒഴിവാക്കണമെന്നും മറ്റു ചിലരുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഗണേഷിനു മന്ത്രിസ്ഥാനം ലഭിക്കാത്തത്തിലുള്ള വൈരാഗ്യം കൊണ്ടാണ് ഉമ്മൻ ചാണ്ടിയോടും കൂട്ടരോടും ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞു.

തന്റെ വീട്ടിൽവച്ച് സജി ചെറിയാൻ പരാതിക്കാരിയെ കണ്ടു. അവിടെവച്ചു സർക്കാരിനെ താഴെ ഇറക്കണം എന്ന് പറഞ്ഞു. അത് പരാതിക്കാരി റെക്കോർഡ് ചെയ്തു. ഇതറിഞ്ഞ സജി ചെറിയാൻ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. റെക്കോർഡ് ചെയ്തത് ഡിലീറ്റ് ചെയ്യാൻ പരാതിക്കാരിയോട് പറയാൻ സജി ചെറിയാൻ നിർബന്ധിച്ചു.

ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം ശരണ്യ മനോജിന്റെ വീട്ടിലായിരുന്നു ജയിലിൽ നിന്ന് ഇറങ്ങി പരാതിക്കാരി താമസിച്ചത്. ശരണ്യ മനോജും പ്രദീപും ഒരു പത്രസമ്മേളനം നടത്തണമെന്ന് എന്നോട് പറഞ്ഞു. മനോജ്‌ ഒരു കത്ത് തന്നു. അതിൽ ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് അതിജീവിതയുടെ കൈപ്പടയിൽ എഴുതിച്ചേർക്കണമെന്നും പറഞ്ഞു.

സിബിഐ റിപ്പോർട്ട്‌ പരാമർശിക്കുന്ന ഗൂഢാലോചനയിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടത്തേണ്ടതാണ്. സോളാർ കേസിന്റെ തുടക്കം മുതൽ എനിക്ക് ഒരേ നിലപാടാണ്. മജിസ്‌ട്രേറ്റ് കോടതിയിൽ കൊടുക്കാൻ തന്ന പെറ്റിഷന്റെ ഡ്രാഫ്റ്റ് ആണ് പരാതിക്കാരി തന്നത്, അത് കത്ത് അല്ല. ആ കത്തിൽ 21 പേജായിരുന്നു ആദ്യമുണ്ടായിരുന്നത്.
ഈ കത്ത് കൈപറ്റി ഞാനതവിടെ രേഖപെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിർദേശപ്രകാരം ഗണേഷിന്റെ പി എ പ്രദീപ് കത്ത് വാങ്ങി. ഗണേഷ്‌കുമാർ പീഡിപ്പിച്ചതായി രണ്ടാം പേജിൽ ഉണ്ട്. അത് പിന്നീട് ഒഴിവാക്കിയതാണെന്ന്
ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കി.

Logo
X
Top