മന്ത്രി 63 ലക്ഷം തട്ടിയതായി നവകേരള സദസിൽ പരാതി; മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ പരാതി. 63 ലക്ഷം രൂപ മന്ത്രി തട്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വടകര മുട്ടുങ്ങല്‍ സ്വദേശി എം.കെ. യൂസഫാണ് പരാതിക്കാരൻ.

പരാതിയുമായി കോടതിയെ സമീപിച്ചതാണ്. എന്നാല്‍ കോടതിവിധി അനുസരിക്കാതെ മന്ത്രി കബളിപ്പിച്ചു. മന്ത്രി സാമ്പത്തിക തട്ടിപ്പുകേസില്‍ 63 ലക്ഷം വാങ്ങിനല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് പരാതിയിൽ ആവശ്യം. നേരത്തെ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. എന്നാല്‍ മറുപടി ലഭിക്കാത്തിനെ തുടർന്നാണ് നവകേരള സദസിൽ വീണ്ടും പരാതി നല്‍കുന്നതെന്നും യൂസഫ് പറഞ്ഞു.

പരാതിയിൽ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് 2015ൽ യൂസഫ് അഹമ്മദ് ദേവർകോവിലിനെതിരെ ഒരു കേസ് നൽകിയിരുന്നു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹമ്മദ് ദേവർകോവിലിന് രണ്ട് വർഷത്തെ തടവും 63 ലക്ഷം പിഴയും വിധിച്ചിരുന്നു. തുടർന്ന് അഹമ്മദ് ദേവർകോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ രണ്ട് വർഷത്തോളം അഹമ്മദ് ദേവർകോവിൽ അവധി പറഞ്ഞ് പണം നൽകാതെ കബളിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top