ഗുണ്ട ഓം പ്രകാശിനെ റിമാന്‍ഡ് ചെയ്തു; കോടതി നടപടി പാറ്റൂര്‍ ആക്രണ കേസില്‍

തിരുവനന്തപുരം: പാറ്റൂരില്‍ യുവാക്കളെ വെട്ടിയ കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ കോടതിയാണ് റിമാര്‍ഡ് ചെയതത്. കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ സിറ്റി പൊലിസിന്റെ പ്രത്യേക സംഘം ഗോവയിലെ ഹോട്ടലില്‍ നിന്നും പിടികൂടിയത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ആക്രമണം. ജനുവരി ഒന്‍പതിന് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാര്‍ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസിലെ എട്ടാം പ്രതിയാണ് ഓം പ്രകാശ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഓം പ്രകാശിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് ഗുണ്ടാനേതാവിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇന്ന് രാവിലെ 9:45 നാണ് പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top